Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 16:57 IST
Share News :
വൈക്കം: തീപിടിച്ച് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട് പൂർണ്ണമായി കത്തി നശിച്ചു. ചെമ്പ് പഞ്ചായത്ത് 15-ാം വാർഡിൽ വലിയപറമ്പ് ഭാഗത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കൂമ്പേൽ ബിന്ദുവിൻ്റെ വീടാണ് കത്തി നശിച്ചത്. അലമാര, മേശ, കസേര ഉൾപ്പടെയുള്ള ഫർണ്ണിച്ചറുകളും ഫാൻ, ടി.വി, പാത്രങ്ങൾ ഉൾപ്പടെ ഉപകരണങ്ങളും, വസ്ത്രങ്ങളും ആധാർ കാർഡ്, ബാങ്ക് രേഖകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള രേഖകളും, വൈദ്യുതി മീറ്റർ, കേബിൾ എന്നിവയും പൂർണ്ണമായി കത്തിനശിച്ചു. ഇവരുടെ ഭർത്താവ് ഏതാനും മാസം മുമ്പ് മരിച്ചതിനെ തുടർന്ന് സമീപത്തെ കുടുംബ വീട്ടിൽ പ്രായമായ മാതാപിതാക്കൾക്കും സഹോദങ്ങൾക്കും ഒപ്പമാണ് അന്തിയുറങ്ങിയിരുന്ന്. അതിനാൽ തന്നെ ദുരന്തം ഒഴിവാകുകയായിരുന്നു. ഇലട്രിക്ക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടമ്മയും കുടുംബാംഗങ്ങളും മറ്റും നോക്കിയപ്പോഴാണ് വീടിന് തീപിടിച്ച വിവരം അറിയുന്നത്. വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന് മുമ്പ് ഈ ഭാഗത്ത് ചില സാമൂഹ്യ വിരുദ്ധർ ചുറ്റി നടന്നതായും പിന്നീട് തീ പിടുത്തത്തിന് ശേഷം ഇവർ ഓടി മറഞ്ഞതായും കുടുംബാംഗങ്ങൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.