Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 15:26 IST
Share News :
ഗുരുവായൂർ:കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വാർഷികം ആഘോഷിച്ചു.താലൂക്കിലെ വിവിധ ശാഖകളിൽ നിന്നായി നിരവധി പ്രവർത്തകർ സംബന്ധിച്ചു.ആധ്യാത്മികമായ വിവധ വിഷയങ്ങളിൽ പ്രഗത്ഭരായവർ ക്ലാസുകൾ എടുത്തു.ഗുരുവായൂർ ക്ഷേത്ര നടയിൽ വളരെയധികം സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിട്ടും ഒരു കാശ്‌മീരി മുസ്ലീം എത്തി ഈദ് മുബാറക്ക് എന്ന പരസ്യം ഉള്ള മധുരപലഹാരം വിതരണം ചെയ്തതിലും,വികസനത്തിന്റെ പേരിൽ ഒരു മാസ്റ്റർ പ്ലാൻ പോലുമില്ലാതെ ഭൂമിഅളക്കുന്നതിലും,മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുളള ആലുക്കൽ ക്ഷേത്രഭൂമിയിൽ വഴിവെട്ടുന്നതിലും അനധികൃത നിർമാണം നടത്തുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.ഈവിധ കാര്യങ്ങളിൽ ഹിന്ദുക്കൾ ജാഗരൂകരാകണമെന്നും ഇത്തരത്തിലുളള കാര്യങ്ങളിൽ ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കൂടാതെ തല്‌പരക്ഷികളെ കെ.എസ്.ആർ.ടി ബസിൽ കൊണ്ടുവന്ന് ക്യൂ നില്ക്കാതെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിലും ക്ഷേത്രത്തിൻ്റെ മുകളിൽ ഡ്രോൺ പറത്തിയതിലും സമിതി പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രമേയവും അവതരിപ്പിച്ചു.2026-27 വർഷത്തെ പുതിയ ഭരണ സമിതിയിലേക്കുളള ഭാരവാഹികളായി അഡ്വ.കെ.എസ്.പവിത്രൻ(പ്രസിഡന്റ്),ടി.പി.മുരളി,സതിലോഹിതാക്ഷൻ(വൈസ് പ്രസിഡന്റ്മാർ),ജയരാമൻ(സെക്രട്ടറി),ഉണ്ണികൃഷ്ണൻ തെക്കേപുരക്കൽ,ടി.എ.കുമാരൻ(ജോയിന്റ് സെക്രട്ടറിമാർ),മുകുന്ദരാജ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.എ.ഒ.ജഗന്നിവാസൻ,പി.വത്സലൻ,പി.ആർ.നാരായണൻ,എം.വി.രവീന്ദ്രനാഥ്,ദീപക്പ്രകാശ് മുതലായവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.