Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഡേൺ എക്സ്ചേഞ്ച് മാനേജർ നിര്യാതനായി

29 Apr 2026 18:04 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിരുന്ന ടിനോ തോമസ് പണിക്കർ (43) നിര്യാതനായി.

കൊല്ലം കുണ്ടറ പെരുമ്പുഴ കേരളപുരം മാളിയേക്കൽ കുടുംബാംഗം പരേതനായ ജോൺ ടി. പണിക്കരുടെയും അന്നമ്മ തോമസിന്റെയും മകനാണ് ടിനോ തോമസ് പണിക്കർ. വീടിനുള്ളിൽ വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്കറ്റിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

ഭാര്യ സ്റ്റെഫാനോ. മകൾ: അലിസ ആൻ പണിക്കർ. സഹോദരൻ ടിറ്റോ. യു.എസിൽ ജോലി ചെയ്യുന്ന ഇരട്ട സഹോദരൻ ടിറ്റോ മരണവിവരമറിഞ്ഞ്, ഒമാനിലെത്തി.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ മസ്കറ്റിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്നും, സംസ്കാരം വ്യാഴാഴ്ച വൈകീട്ട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

Follow us on :

More in Related News