Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധമായ പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിന്റെ തീർത്ഥകുളം നവീകരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തറകല്ലിടൽ ചടങ്ങ് നടന്നു

26 Apr 2026 14:01 IST

MUKUNDAN

Share News :

ചാവക്കാട്:പ്രസിദ്ധമായ പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിന്റെ തീർത്ഥകുളം നവീകരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തറകല്ലിടൽ ചടങ്ങ് നടന്നു.ദൊഡുമഠത്തിൽ ഉപേന്ദ്രൻ എബ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു.തീർത്ഥകുളം നവീകരിക്കുന്നതിന് ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് ബേബി കരിപ്പോട്ട്,സെക്രട്ടറി ശശി ആനക്കോട്ടിൽ,ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ,കോമരം സുബി,സോമനാഥൻ കടേങ്കര,ജയപ്രകാശൻ കടേങ്കര,സിദ്ധാർത്ഥൻ പുന്നയിൽ,എ.വേലായുധകുമാർ എന്നിവർ തറകല്ലിടൽ ചടങ്ങിന് നേതൃത്വം നൽകി.


Follow us on :

More in Related News