Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 16:18 IST
Share News :
മസ്കറ്റ്: ഒമാനിലെ ഗുബ്രയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ റോയൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻററോളജിസ്റ്റായി സേവനമനുഷ്‌ഠിച്ചിരുന്ന ഡോ. അഞ്ജു മുല്ലത്ത് (38) ആണ് നാട്ടിൽ വെച്ച് നിര്യാതയായത്.
എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി, എസ്.സി.ഇ യോഗ്യതകളോടെ ചികിത്സാരംഗത്ത് ശ്രദ്ധേയയായിരുന്ന മലപ്പുറം സ്വദേശിനിയായ ഡോ. അഞ്ജു മുല്ലത്ത് കൊച്ചിയിലായിരുന്നു താമസം.
അർബുദ രോഗ ബാധിതയായി നാട്ടിൽ ചികിൽസയിലായിരുന്നു. ഒരു വർഷം മുമ്പാണ് കാൻസർ രോഗം കണ്ടെത്തിയതിയത്.
രോഗം അറിഞ്ഞ നിമിഷം മുതൽ ഭയത്തോടല്ല, ധൈര്യത്തോടെയാണ് ഡോ. അഞ്ജു അതിനെ നേരിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ഒരു ഡോക്ടറായതിനാൽ രോഗത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും, പ്രതീക്ഷ കൈവിടാതെ അതിനെ നേരിട്ട ഡോ. അഞ്ജുവിൻ്റെ മനോധൈര്യം മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഭർത്താവ് ഡോ. മുരളി കൃഷ്‌ണൻ, ഇന്ത്യയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ട്‌ടറാണ്. മകൾ ഗൗരി ഇന്ത്യൻ സ്‌കൂൾ ബൗഷർ വിദ്യാർഥിനിയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.