Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളിക്കാരിയിൽ നിന്നും രണ്ടുകോടിയോളം രൂപ തട്ടിയെടുത്തയാളെഗോവയിൽ നിന്നും പിടികൂടി.

14 Dec 2024 07:18 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ സി.​ബി.​ഐ​യു​ടെ ഓ​ഫി​സി​ല്‍നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് ഒ​രു കോ​ടി 86 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളി ച​ന്ദ്ര​ശ്ശേ​രി വീ​ട്ടി​ൽ സ​ലീ​ഷ് കു​മാ​ർ (47) ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​വി​ധ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ്ര​തി​യെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് സി.​ബി.​ഐ​യി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ്​ വി​ളി​ക്കു​ക​യും മും​ബൈ​യി​ലു​ള്ള വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​ പ​ല​ത​വ​ണ​യാ​യി 1,86,62,000 രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യ​ത്.​


പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി.


ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ളെ ഗോ​വ​യി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം ഇ​യാ​ൾ രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, കോ​യ​മ്പ​ത്തൂ​ർ, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ഇ​യാ​ൾ.

Follow us on :

More in Related News