Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2025 18:19 IST
Share News :
വൈക്കം: മലിനജല സംസ്കരണം, പി സി ബി, തൃതല പഞ്ചായത്ത്, നഗരസഭ അധികൃതരുടെ അനാവശ്യ കടന്നുകയറ്റം തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസ്സോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ എം എൽ എ യ്ക്ക് നിവേദനം നൽകി. സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ ആഹ്വാന പ്രകാരം കേരളത്തിലെ 140 എം എൽ എ മാർക്കും നിവേദനം സമർപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ടി.വി രാംകുമാർ, ജോയിൻ്റ് സെക്രട്ടറി പി.എസ് ബിനു എന്നിവർ ചേർന്ന് വൈക്കം എംഎൽഎ സി.കെ ആശയ്ക്ക് ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.