Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്തം പത്തിന് പൊന്നോണം എൻ്റെ ഓണ ചിന്തകൾ; വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

26 Aug 2025 16:34 IST

santhosh sharma.v

Share News :

വൈക്കം: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് ആനന്ദവും ഉല്ലാസവുമേകി വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചു.പ്രമുഖ സോളാർ പാനൽ കമ്പനിയായ റെനർജി സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച അത്തം പത്തിന് പൊന്നോണം എൻ്റെ ഓണ ചിന്തകൾ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി.ആട്ടവും, പാട്ടും, വിഭവസമൃദ്ധമായ ഓണസദ്യയും പിന്നെ ഓണപ്പുടവും ഏവരുടെയും മനം നിറച്ചു. ഓണപ്പാട്ടുകൾ പാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.റെനർജി വൈക്കം ഫ്രാഞ്ചെസി മാനേജർ എം.വി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, പ്രശസ്ത കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, സാഹിത്യകാരൻ പ്രൊഫ.സിറിയക് ചോലംങ്കേരി, സാഹിത്യ പ്രവർത്തകൻ കെ.ആർ സുശീലൻ, ജീവനിലയം ഡയറക്ടർ ജേക്കബ് പൂതവേലി, നികിത തുടങ്ങിയവർ ഓണാശസകൾ നേർന്നു. പിന്നണി ഗായകൻ ദേവാനന്ദിൻ്റെ ഈണത്തിലുള്ള ഓണപ്പാട്ടിന് അനുസരിച്ച് പള്ളിപ്പുറം സുനിൽ കഥകളി മുദ്രകൾ അവതരിപ്പിച്ചത് ഏവർക്കും നവ്യാനുഭവമായി. തുടർന്ന് അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അത്താഘോഷത്തിൻ്റെ മാറ്റ് കൂട്ടി.

Follow us on :

More in Related News