Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഞ്ചനാകുറ്റം; തലയോലപ്പറമ്പ് മർച്ചൻ്റ്സ് സോഷ്യൽ വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

23 Aug 2025 15:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മർച്ചൻ്റ്സ് സോഷ്യൽ വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ വഞ്ചനാകുറ്റത്തിന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തലയോലപ്പറമ്പ് അടിയം സ്വദേശിയായ റിട്ടേഡ് കെ എസ് ആർ ടി സി ജീവനക്കാരൻ്റെ പരാതിയിലാണ് കേസ്. ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ച 15. 80 ലക്ഷം രൂപയും പലിശയും കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് റിട്ടേഡ് ജീവനക്കാരൻ പോലിസിൽ പരാതി നൽകിയത്. സ്ഥാപനത്തിൻ്റെ പ്രസിഡൻ്റും, സെക്രട്ടറിയും ചേർന്ന് ഫിക്സഡ് ഡിപ്പോസിറ്റിന് 10% പലിശ

വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്നും 2021 ജൂലൈ മുതൽ 3 തവണകളായി

15,80,000 രൂപ ഫിക്സഡ് ഡിപ്പോസിറ്റായി വാങ്ങിയ ശേഷം മുതലും പലിശയും നാളിതുവരെ തിരികെ നല്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്.

തലയോലപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമതിക്ക് കീഴിൽ രജിസ്റ്റർ ചെയ്താണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. വിരമിക്കൽ ആനുകൂല്യം ലഭിച്ച പണമാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി തലയോലപ്പറമ്പ് യൂണിറ്റിന്റെ ഓഫീസിൽ തന്നെയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളും നടന്നിരുന്നത്. 



 

Follow us on :

More in Related News