Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം പഴയ ടിക്കറ്റുകൾ തിരികെ നൽകി തട്ടിപ്പ്; ഇരയായത് വയോധികയായ ലോട്ടറി വിൽപ്പനക്കാരി.

22 Aug 2025 22:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പുതിയ ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം കൈയ്യിലിരുന്ന

പഴയ ടിക്കറ്റുകൾ തിരികെ നൽകി വയോധികയായ വിൽപ്പനക്കാരിയുടെ 35 ലോട്ടറി ടിക്കറ്റുകൾ കവർന്നു. 

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് തട്ടിപ്പ് നടന്നത്.തിരുപുരം ക്ഷേത്രത്തിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന പാറക്കൽ സ്വദേശിയായ അല്ലി (70) ആണ് തട്ടിപ്പിനിരയായത്. നടന്ന് വില്പന നടത്തുന്ന ഇവരുടെ കൈയ്യിൽ നിന്നും 35 ടിക്കറ്റുകൾ വാങ്ങി ഗൂഗിൾ പേ ചെയ്യാമെന്ന് പറയുകയും ഗൂഗിൾ പേ ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് പഴയ ടിക്കറ്റുകൾ തിരികെ നൽകുകയുമായിരുന്നു.തുടർന്ന് ഇവർ മറ്റൊരാൾക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ ടിക്കറ്റുമായി യുവാവ് കടന്ന് കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. ഇതിനിടെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ യുവാവിനെ വെള്ളിയാഴ്ച ഏറ്റുമാനൂർ പോലീസ് പിടികൂടി. ഇടുക്കി സ്വദേശി നവാസ് അലിയാർ,43) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം

ഏറ്റുമാനൂർ ഭാഗത്ത് ലോട്ടറി വില്പന നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽ നിന്നും 120 ലോട്ടറികൾ വാങ്ങിയ ശേഷം അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്തായിരുന്നു തട്ടിപ്പ്.ഇയാൾ തന്നെയാണൊ തലയോലപ്പറമ്പിലും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.




 .

Follow us on :

More in Related News