Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ഓഫീസുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ല എന്നത് ആശങ്ക ഉളവാക്കുന്നു..

28 Apr 2026 20:17 IST

MUKUNDAN

Share News :

ഗുരുവായൂർ:വില്ലേജ് ഓഫീസർ മോശമായി പെരുമാറിയതിന്റെ അടിസ്ഥാനത്തിൽ യുവതി ഗുരുവായൂർ പോലീസിന് പരാതി കൈമാറി.ഈ വ്യക്തിയെ പോലീസ് സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും.ഈ വ്യക്തിയെ ഗുരുവായൂരിൽ നിന്നും മറ്റൊരു വില്ലേജ് ഓഫീസിലേക്ക് മാറ്റിയതായി അറിയാൻ കഴിഞ്ഞു.കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ടുള്ള ഈ സ്ഥലമാറ്റം.ഭരണകക്ഷി പാർട്ടിയായ ഇടതുപക്ഷ യൂണിയന്റെ നേതാവാണ് വില്ലേജ് ഓഫീസർ എന്നുള്ളത് കൊണ്ട് ഇയാളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു.


Follow us on :

More in Related News