Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2026 20:58 IST
Share News :
തലയോലപ്പറമ്പ്: കെ. എസ്. എസ്. പി.യു തലയോലപ്പറമ്പ് യൂണിറ്റ് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. തലയോലപ്പറമ്പ് ഗവ. യു.പി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് ടി. വാസപ്പൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോർജ് ജോസഫ് വാർഷിക റിപ്പോർട്ടും, ട്രഷറർ സാജു റസാക്ക് വരവ് ചെലവ് കണക്കും, ബ്ലോക്ക് കമ്മിറ്റി അംഗം ജി. പ്രസാദ് സംഘടനാ റിപ്പോർട്ടും,
കെ. ചന്ദ്രശേഖരൻ നായർ , കെ. കെ ഉണ്ണിക്കുട്ടൻ, ഷീജ കബീർ എന്നിവർ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ടി.കെ ഗോപി, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, പി.സി പീറ്റർ, വി.എ ലക്ഷ്മിക്കുട്ടി, ആർ. വിലാസിനിയമ്മ, കെ. ശ്രീകുമാർ, പി.എം. നസീർ തുടങ്ങിയവർ പ്രസംഗിച്ചു. ഫെബ്രുവരി പന്ത്രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 80 വയസ്സ് കഴിഞ്ഞ മുതിർന്ന പെൻഷൻകാരെ ജില്ലാ കമ്മിറ്റി അംഗം യു. ചന്ദ്രശേഖരൻ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി എൽ. ബിന്ദു (പ്രസിഡൻ്റ്), സി.കെ രാജപ്പൻ(സെക്രട്ടറി), കെ.കെ ഉണ്ണിക്കുട്ടൻ ( ട്രഷറർ) എന്നിവരടങ്ങിയ 21 അംഗ യൂണിറ്റ് കമ്മിറ്റിയെയും 57 അംഗ ബ്ലോക്ക് കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.