Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 20:55 IST
Share News :
വൈക്കം: വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ നെറ്റ് കെട്ടി ബാഡ്മിന്റൺ കളിച്ച് പ്രതിഷേധിച്ചു.ഡി വൈ എഫ് ഐ വൈക്കം ടൗൺ നോർത്ത് -സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ടൗൺ സൗത്ത് മേഖല പ്രസിഡന്റ് ആരോമൽ തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എച്ച്. ഐ റോഹൻ, ഭാരവാഹികളായ സിബി ബാബു, പി. ജെ വിനീഷ്,ആജിഷ ഉദയകുമാർ, അലീന റെജി, മേഖല ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക രീതിയിൽ സ്റ്റേഡിയം നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിക്കുകയും ഇതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നുവെന്നും എന്നാൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
അതെ സമയം നോട്ടീസ് നൽകുകയോ, മൂൻകൂർ അനുമതി തേടുകയോ ചെയ്യാതെ പ്രതിക്ഷേധക്കാർ നഗരസഭാ കോമ്പൌണ്ടിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്നും ഷട്ടിൽ ബാഡ്മിൻ്റൺ കളിച്ചതുമൂലം നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കാതെവരുകയും ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളതെന്നും. ഇത്തരത്തിൽ നഗരസഭാ ഓഫീസിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.