Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ജീർണ്ണിച്ച നിലയിൽ.

19 May 2026 15:54 IST

santhosh sharma.v

Share News :

വൈക്കം: കുടുംബവുമായി പിണങ്ങി വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം നേരെകടവ് പുത്തൻതറയിൽ വിജയകുമാർ (64) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം അറിയുന്നത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉള്ളതിനാൽ ജീർണ്ണിച്ച നിലയിലായിരുന്നു. ദുർഗന്ധം പരന്നതോടെ സമീപ വാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

Follow us on :

More in Related News