Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2025 21:40 IST
Share News :
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ കീഴിലുള്ള വടകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരുവുത്സവം ഡിസംബർ 23 മുതൽ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, ക്ഷേത്രം മേൽശാന്തി ഇടവട്ടം രാജേഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത് . ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ ദിവസങ്ങളിൽ പ്രസാദ ഊട്ട്, തിരുവാതിരകളി, മോഡേൺ കൈകൊട്ടിക്കളി, കരൊക്കെ ഗാനമേള, താലപ്പൊലി വരവ്, തിരുവാതിര കളി, കഥാപ്രസംഗം, ഭക്തിഗാന തരംഗിണി, ചിന്ത്പ്പാട്ട്, വയലിൻ ഫ്യൂഷൻ, ആദ്ധ്യാത്മിക പ്രഭാഷണം, വിശേഷാൽ ദീപക്കാഴ്ച, വലിയ കാണിക്ക, നാടൻ പാട്ടും ദൃശ്യാവിഷ്കാരവും എന്നിവ നടക്കും. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ, ശാഖാ സെക്രട്ടറി ഡി.സജീവ്, വൈസ് പ്രസിഡൻ്റ് എം.കെ അനിൽകുമാർ, സന്തോഷ് മാവുങ്കൽ, എ.എസ് പ്രകാശൻ, വിഷ്ണുപ്രിയ, വത്സല മോഹനൻ, ജലജ രാജപ്പൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.