Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 22:07 IST
Share News :
കോട്ടയം: കോട്ടയത്ത് ഗതാഗത കുരുക്കിന് താത്കാലിക പരിഹാരമായി കോട്ടയം കോടിമത രണ്ടാം പാലം തുറന്നു. പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ. എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടകം ഭാഗത്തുള്ള പാലത്തിന്‍റെ മറുകരയിൽ നിന്ന് നാടമുറിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികള്‍ സമ്മേളനപ്പന്തലില്‍ എത്തിയത്.
റോഡ് നിർമാണത്തിൽ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണാൻ നവംബർ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കൽ വെല്ലുവിളിയാണ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. സ്ഥലം ലഭ്യമാകാത്തതിനാൽ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂട്ടായ ഇടപെടൽ വേണം. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചായിരിക്കും പ്രവൃത്തികൾ ഏറ്റെടുക്കുക. ആറുതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികൾ പോലുമുണ്ട്. ഇത്തരം തടസങ്ങൾ മറികടന്ന് നിർമാണപ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികൾ സ്വീകരിക്കും - മന്ത്രി കൂട്ടിച്ചേർത്തു.
കോടിമത പുതിയ പാലത്തിനു സമീപം നടന്ന ഉദ്ഘാടണ ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് സ്പീക്കർ പൊതുമരാമത്ത് വകുപ്പുമന്ത്രിയോട് അഭ്യർഥിച്ചു.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.