Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒന്നാമനായി നാടിൻ്റെ നായകൻ; വി എൻ വിക്ക് നാടാകെ ആവേശസ്വീകരണം

19 Mar 2026 21:34 IST

CN Remya

Share News :

കോട്ടയം: ഏറ്റുമാനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽകൈ നിലനിർത്തി മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ. വികസന നായകന് നാടാകെ ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാന കൂടികാഴ്ചകൾക്കും യോഗങ്ങൾക്കും ശേഷം ഉച്ചയോടെ സ്ഥാനാർത്ഥി ചെങ്ങളം സെന്റ് ജോസഫ്‌സ് റോമൻ കത്തോലിക്ക പള്ളിയിൽ എത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഊട്ടുതിരുനാളിൽ പങ്കെടുത്തു. പേരെടുത്ത് വിളിച്ചും പരിചയം പുതുക്കിയും നാട്ടുകാരിലൊരാളായി മാറി സ്ഥാനാർഥി. 

സമ്മദിദായകരുമായി കുശലംപറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചും ഏറെ നേരം ചിലവഴിച്ചു. ഇല്ലിക്കൽപാലവും കോണത്താറ്റ് പാലവും പൂർത്തിയാക്കിയതിൻ്റെ സന്തോഷവും ജനങ്ങൾ സ്ഥാനാർഥിയുമായി പങ്കുവെച്ചു. ഒപ്പം നിന്ന് സെൽഫിയെടുത്ത് മടക്കം. 

സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഒരേ മനസ്സോടെയാണ് മുന്നണി സംവിധാനം ചലിക്കുന്നത്. ചുവരെഴുത്തും പോസ്റ്ററിങ്ങും ബോർഡുകളും എല്ലാം സ്ഥാനാർഥി പ്രഖാപനം വന്ന നിമിഷങ്ങൾക്കകം മണ്ഡലത്തിൽ നിരന്നിരുന്നു. ആയിരങ്ങൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവൻഷൻ കൂടി കഴിഞ്ഞപ്പോൾ ആവേശം ഇരട്ടിയായി.

പഞ്ചായത്ത്തല കൺവെൻഷനുകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച കുമരകം, നീണ്ടൂർ, പേരൂർ കൺവെൻഷനുകളും ശനിയാഴ്ച അയ്മനം ഈസ്റ്റ്, വെസ്റ്റ്, ആർപ്പൂക്കര, ചെങ്ങളം, ഞായാറാഴ്ച തിരുവാർപ്പ്, അതിരമ്പുഴ, മാന്നാനം കൺവൻഷനുകളും നടക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി നടക്കുന്ന ബൂത്ത് കൺവെൻഷനുകൾ 26ന് സമാപിക്കും. തുടർന്ന് കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം പരമാവധി വോട്ടർമാരെ നേരിൽകാണുന്ന ഗൃഹസന്ദർശനവും നടക്കും.

Follow us on :

More in Related News