Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിവിരുദ്ധ പ്രവർത്തനം 'ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ചെമ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

16 Jun 2026 15:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലഹരിക്കെതിരെയുള്ള പദ്ധതി ‘ ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ചെമ്പ് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വൈക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ സോൾജി നിർവ്വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദേവീകൃഷ്ണ അദ്ധ്യക്ഷ വഹിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ അനിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് മങ്ങാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, മോനുഹരിദാസ്, ദീപു, മനുമോൾ സുമേഷ്, സാരസാക്ഷി, പ്രിയ ഷിജു, ടി.ടി ബിജു, ചിത്ര മോഹൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. ശ്യാംകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.ടി.വി സുരേന്ദ്രൻ, എം.കെ സുകുമാരൻ, എബ്രഹാം പുന്നൂസ്, പി.കെ മുകുന്ദൻ, സ്കൂൾ അദ്ധ്യാപകരായ എ.ടി സിന്ധു, എസ്.ബി ദിലീപ്, ആർ. സിനി, മീര രാഘവ്, ആശപ്രിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.



Follow us on :

More in Related News