Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 03:03 IST
Share News :
ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ
'മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാധ്യമ - തെരഞ്ഞെടുപ്പു ചർച്ചാ വേദികളിൽ കോൺഗ്രസ് പാർട്ടിയുടെ പോർമുഖങ്ങളായ കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി രാജു പി നായർ, എന്നിവരാണ് ഓൺലൈനായി നടത്തപ്പെട്ട ചർച്ചയിൽ മുഖ്യപ്രഭാഷകരായി എത്തിയത്. യു കെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കാളികളായ ചർച്ചയിൽ ഓ ഐ സി സി (യു കെ)യെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമായി ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ യു കെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു. ശേഷം നടന്ന ചോദ്യോത്തര വേളയിൽ തോമസ് ഫിലിപ്പ്, വിജീ പൈലി, ഷോബിൻ സാം എന്നിവർ പങ്കാളികളായി.
സംഘടനയുടെ വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്, വൈസ് പ്രസിഡന്റ്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ലിലിയ പോൾ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണൽ / റീജിയൻ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.
Follow us on :
Tags:
More in Related News
Please select your location.