Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഖ്‌റ കെയർ: മാനവികത അവാർഡ് വിതരണം വെള്ളിയാഴ്ച

05 Dec 2024 00:42 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇഖ്‌റ കെയർ നൽകുന്ന മൂന്നാമത് നൗഷാദ് നാലകത്ത് മാനവികത അവാർഡ് വിതരണം ഡിസംബർ ആറ് വെള്ളിയാഴ്ച നടക്കും. 

ഡിസംബർ ആറ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ലുബാൻ പാലസ് ഹാളിലാണ് അവാർഡ് വിതരണം. ഈ വർഷം അവാർഡിനർഹനായ ജീവ കാരുണ്യ പ്രവർത്തകൻ ഒ.അബ്ദുൽ ഗഫൂറിന് നായിഫ് ഷൻഫരി അവാർഡ് കൈമാറും. ദോഫാർ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ പരിപാടി ഉദ്ഘാടനം ചെയ്യും. സോഷ്യൽ മീഡിയ അനലിസ്റ്റ് അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. 

ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, വിവിധ സംഘടനാ ഭാരവഹികളും പരിപാടിയിൽ സംബന്ധിക്കും. ഡിന്നറോട് കൂടിയാണ് പരിപാടി അവസാനിക്കുകയെന്നും സലാലയിലെ മുഴുവൻ പ്രവാസികളെയും കുടുംബ സമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇഖ്‌റ കെയർ ഭാരവാഹികളായ ഹുസൈൻ കാച്ചിലോടി, ഷാജിദ് മരുതോറ, സ്വാലിഹ് തലശ്ശേരി, ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News