Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ക്വാഷ് ജീവൻ രക്ഷാ പരിശീലനം നൽകി

05 Dec 2024 06:25 IST

Fardis AV

Share News :


അത്യാഹിതങ്ങൾ ഒന്നൊന്നായി നമ്മുടെ നിത്യ ജീവിതത്തിൽ കടന്നുവരുമ്പോൾ അവയ്ക്കു മുന്നിൽ പകച്ചു നിൽക്കാതെ സുധീരമായി മനചിത്തതയോടെ കൈകാര്യം ചെയ്യുന്നതിനായി മാത്തോട്ടം സ്ക്വാഷിൻ്റെ ആഭിമുഖ്യത്തിൽ അടിയന്തിര ജീവൻരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ട്രെയിനർമാരായ എം.പി, മുനീർ,ബിജു എന്നിവർ ഹൃദയാഘാതം, സ്ട്രോക്ക്, റോഡപകടം, ഉയരത്തിൽ നിന്നുള്ള വീഴ്ച്ച, പാമ്പ് കടിയേൽക്കൽ, തീ പൊളളൽ എന്നിവ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം നൽകി. ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻ്റ് കെ.എം. സിറാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.വി. റഷീദ് അലി സ്വാഗതവും സെക്രട്ടറി വി.എം. ശശികുമാർ നന്ദിയും പറഞ്ഞു. ട്രഷറർ കെ.കെ. മുഹമ്മദ് ഇക്ബാൽ, വൈസ് പ്രസിഡൻ്റ് പി. അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News