Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ദുക്മ് 1 റോക്കറ്റിൻ്റെ വിക്ഷേപണം മാറ്റിവച്ചു

05 Dec 2024 01:06 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ദുക്മ് 1 റോക്കറ്റിൻ്റെ വിക്ഷേപണം മാറ്റിവച്ചു, 2024 ഡിസംബർ 4 ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷണാത്മക ശാസ്ത്ര റോക്കറ്റിൻ്റെ (ദുക്മ് 1) വിക്ഷേപണ സമയം കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ മാറ്റിവെച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) അറിയിച്ചു.

പരീക്ഷണാത്മക ശാസ്‌ത്രീയ റോക്കറ്റുകൾ വിക്ഷേപിക്കുന്ന പ്രക്രിയയ്‌ക്ക് വിക്ഷേപണ സമയത്തെ ഘടകങ്ങളുടെയും കാലാവസ്ഥയുടെയും കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകൾ ആവശ്യമാണ്, കാറ്റിൻ്റെ വേഗതയും അന്തരീക്ഷത്തിൽ വിക്ഷേപിക്കുമ്പോൾ റോക്കറ്റിൻ്റെ വലുപ്പത്തിനും വേഗതയ്ക്കും അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്ന ഘട്ടത്തിൽ വിക്ഷേപണം നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പുതിയ സമയം പുറത്തുവിട്ടിട്ടില്ല. പരീക്ഷണ ദൗത്യത്തിന്റെ നേരിട്ടുള്ള മാധ്യമ കവറേജ് ഉണ്ടാകില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. 

123 കിലോഗ്രാം ഭാരമുള്ളതാണ് ബഹിരാകാശ അതിർത്തി കടന്ന് സമുദ്രനിരപ്പിൽ നിന്ന് 140 കിലോമീറ്റർ ഉയരത്തിൽ എത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള റോക്കറ്റ്. 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ/വേഗതയിൽ ഉയരും. 2025 ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവൽക്കരിക്കുക, നിക്ഷേപം ആകർഷിക്കുക, തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News