Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2026 19:29 IST
Share News :
വൈക്കം: വൈക്കം നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും ശനിയാഴ്ച നടന്ന അങ്കണവാടികളിലെ പ്രവേശനോത്സവം വർണ്ണാഭമായി. പൂച്ചെണ്ട് നൽകിയും മധുര പലഹാരങ്ങളും പായസവും ഒരുക്കിയാണ് നവാഗതരെ വരവേറ്റത്.
വൈക്കം നഗരസഭയിലെ 17-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ വി. അനൂപ് അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ എസ്. ഹരിദാസൻ നായർ നിർവഹിച്ചു നവാഗതരെ മുനിസിപ്പൽ കൗൺസിലർ എം. ആർ അനിൽകുമാർ സ്വീകരിച്ചു. രേഖ, സ്മിത, അനിത ജി നായർ, എസ്. ശശിധരൻ, ശശീന്ദ്രൻ നായർ, സി. ജെ ഓംപിള്ള, ചിന്നു തുടങ്ങിയവർ പ്രസംഗിച്ചു.
ഉദയനാപുരം പഞ്ചായത്തിലെ 120-ാം നമ്പർ അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്‌തു. സ്ഥിരം സമിതി ചെയർപേഴ്സൺ ജസീനാ ഷാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ആജിഷാ ഉദയകുമാർ, അംഗൻവാടി വർക്കർ പി.എസ്. ദീപ, പി.ടി ഗീതമ്മ, സുബിമോൾ, കാവ്യാ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഉദയനാപുരം പഞ്ചായത്ത് 7 -ാം വാർഡിലെ 97-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോൽസവം വാർഡ് മെമ്പർ വി.ബിൻസ് ഉൽഘാടനംചെയ്തു. അങ്കണവാടി സൂപ്പർവൈസർ സുചിത്ര, ശ്രീകുമാർ പറയത്ത്, ജമീല നടരാജൻ, CDS മെമ്പർ സുമ, അങ്കനവാടി വർക്കർ നയന , ഹെൽപ്പർ മിനി തുടങ്ങിയവർ പ്രസംഗിച്ചു. മുഴുവൻ കുട്ടികൾക്കും കുടകൾ വിതരണം ചെയ്തു.
ചെമ്പ് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ ഏനാദി 113ാം നമ്പർ അങ്കണ വാടിയിൽ നടന്ന പ്രവേശനഉത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ എസ്. ജയപ്രകാശ് അധ്യഷത വഹിച്ചു.
അംഗൻവാടി ജീവനക്കാരായ ബിൻസിമോൾ, എം.പി ശോഭന, ഇ.പി ജനാർദ്ദനൻ, സുമവേണുഗോപാൽ, ഓമന ടീച്ചർ, ലത ബൈജു, ശ്യാമള ചെറുതുരുതുരുത്തേൽ, ഉഷ വേണു തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം നഗരസഭ 2-ാം നമ്പർ വൈപ്പിൻപടി അങ്കണവാടിയിലെ പ്രവേശനോൽസവം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജശ്രീ വേണുഗോപാൽ , ടി. ആർ സുരേഷ്, കവിത,അമിത, ടിൻ്റു മോൾ, ആതിര, പി.ആർ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
അംഗനവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കുറുന്തറ 143-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ നിഷ .വി നായർ ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗങ്ങളായ വി.എൻ രമേശൻ, സന്തോഷ് ശർമ്മ, മഞ്ജു പ്രസാദ്, വേണുഗോപാലനായ്ക്ക്, അംഗനവാടി വർക്കർ ടി.കെ ജയന്തി, ഹെൽപ്പർ സീനാമോൾ, ആശാ വർക്കർ അനിലാ ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു. അംഗനവാടിയിൽ നിന്നും പോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രക്ഷിതാക്കൾ അടക്കം നിരവധി ചടങ്ങുകളിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.