Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവകലാസാഹിതി ഏർപ്പെടുത്തിയ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക സാഹിത്യ അവാർഡ് ദാന ചടങ്ങ് നടന്നു.

25 Apr 2025 13:43 IST

santhosh sharma.v

Share News :

വൈക്കം: സാഹിത്യ രചനകൾ ഏറെയും സാമൂഹിക ജീവിതത്തിൻ്റെ സ്പന്ദനങ്ങൾ ആണെന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട്ലീലാകൃഷ്ണൻ പറഞ്ഞു.

യുവകലാസാഹിതി ഷാർജ ഘടകവും വൈക്കം മണ്ഡലം കമ്മറ്റിയും ചേർന്നു

നൽകുന്ന വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക സാഹിത്യ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരത്തൊന്നു രൂപയും ഫലകവുമടങ്ങുന്ന 2025ലെ അവാർഡ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ്റെ 'ജീവിത നാടകം:അരുണാഭമായ ഒരു നാടക കാലം' എന്ന കൃതിക്കാണു ലഭിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സോമൻ പിള്ളയുടെ 'തിരയൊഴിഞ്ഞ തീരം 'എന്ന നോവലിൻ്റെ പ്രകാശനവും ചടങ്ങിൽ നടത്തി. യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് അരവിന്ദൻ കെ.എസ് മംഗലം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈക്കം ചന്ദ്രശേഖരൻ നായരുടെ പത്നി സുശീല ദേവിയെ ആദരിച്ചു. സാംജി ടി വി പുരം, ബൈജൂ ചന്ദ്രൻ, ഡോ: പ്രീയ, ഇ എം സതീശൻ, കവി വൈക്കം രാമചന്ദ്രൻ,

കെ. ബിനു, ശാരദ മോഹൻ, ജോസ് ചമ്പക്കര, എം.ഡി ബാബുരാജ്, അജിത് വർമ്മ, സലിംമുല്ലശ്ശേരി, മുരളി വാഴമന,പി. സോമൻ പിള്ള, പി. കെ ഹരിദാസ് എന്നിവർ പ്രസംഗിച്ചു. വൈക്കത്തെ എഴുത്തുകാരുടെ പുസ്തക പ്രദർശനവും നടന്നു.

Follow us on :

More in Related News