Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ലൈവിലിഹുഡ്‌ സർവീസ് സെന്ററിന്റെ ഉദ്ഘാടനം .

24 Apr 2025 18:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സംയോജിത ഫാർമിംഗ് ക്ലസ്റ്റർ. കൃഷി, മൃഗസംരക്ഷണം, മൂല്യവർദ്ധനം എന്നി മേഖലയിൽ മഹിളാ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആണ് ലൈവിലിഹുഡ്‌ സർവീസ് സെന്റർ വഴി നടപ്പിലാക്കുക. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെ  കാർഷിക മേഖലയിൽ പദ്ധതിയുടെ ഭാഗമായി ലൈവിലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 23 നു രാവിലെ 10.30 നു കുറുപ്പുന്തറയിൽ നടന്നു. FLBC block coordinator ബിനിത സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പരിപാടി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കോമളവല്ലി രവീന്ദ്രന്റെ അധ്യക്ഷതയിൽ MLA മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ ഡിപിഎം ശ്രീമതി ശ്രുതി പദ്ധതി വിശദീകരണം നടത്തി. ഡിപിഎം പ്രശാന്ത് ശിവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ബിജു സെബാസ്റ്റ്യൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലമ്മ ജോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജെയ്നി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീ ചാക്കോ മത്തായി, വാർഡ് മെമ്പർ ശ്രീമതി ലിസ്സി ജോസ്, ശ്രീ സുനു ജോർജ്, ശ്രീ ബിനോ സക്കറിയാസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. CDS Vice president ശ്രീമതി ശ്രീദേവി, CDS മെംബേർസ്, CDS accountant ദീപ്തി ജെയിംസ്, IFC anchor സൗമ്യ കെ ആർ, senior CRP സിനു പീറ്റർ, Agri CRP അന്നമ്മ ബെഞ്ചമിൻ, AH CRP മാരായ രമ മനോജ്‌, ലത മനോജ്‌, ഷീബ കെ എസ്, IFC കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമ്പർ സെക്രട്ടറി ശ്രീ രതീഷ് എസ് നന്ദി അർപ്പിച്ചു.






Follow us on :

More in Related News