Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ എച്ച് എൻ എൽ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി.വി. ജോസഫിനെ അനുസ്മരിച്ചു.

24 Apr 2025 17:04 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ പത്രക്കടലാസ് നിർമ്മാണ ശാലയിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ടി.വി.ജോസഫിൻ്റെ 27-മത് ചരമവാർഷിക ദിനം ആചരിച്ചു. കെ.പി.പി.എൽ എംപ്ലോയിസ് അസോസിയേഷൻ്റേയും ടി.വി.ജോസഫ് സ്മാരക ട്രസ്റ്റിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളൂരിൽ നടന്ന അനുസ്മരണ സമ്മേളനം തലയോലപ്പറവ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. എച്ച്.എൻ.എൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻ്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.വി. പൗലോസ്, വി.സി.ജോഷി, കുര്യാക്കോസ് തോട്ടത്തിൽ, സുബിൻ മാത്യു, ടി.ബി. മോഹനൻ, ജി. ചന്ദ്രൻ, ജറോം കെ. ജോർജ്, അജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News