Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"വേമ്പനാട് കായൽ പ്രശ്‌നങ്ങളും - പരിഹാരങ്ങളും" വി.എം.എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ഏകദിന സെമിനാർ 26ന്.

24 Apr 2025 18:14 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷനും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി "വേമ്പനാട് കായൽ പ്രശ്‌നങ്ങളും - പരിഹാരങ്ങളും" എന്ന വിഷയത്തിൽ 26ന് ഏകദിന സെമിനാർ സംഘടിപ്പിക്കുമെന്ന് വി.എം.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 26ന് രാവിലെ 10ന് നടക്കുന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യും.വി.എം.എ പ്രസിഡൻ്റ് എ. സൈഫുദ്ദിൻ അധ്യക്ഷത വഹിക്കും. ഡോക്‌ടർ കെ. ജി. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും. മുൻ ജലസേചന വകുപ്പ് എഞ്ചിനീയർ കെ. എ. മുഹമ്മദ് കുഞ്ഞു, ഡോക്‌ടർ എം.എസ് ഷൈലജകുമാരി, ഡോക്‌ടർ വി.എൻ സഞ്ജീവൻ, കെ.കെ രമേശൻ തുടങ്ങിയവർ വിവിധ വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോക്ടർ മധു മോഡറേറ്ററാകും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, കാർഷിക-മത്സ്യ- സംരംഭക മേഖലകളിലെ വ്യക്തികൾക്കുള്ള ഈ വർഷത്തെ വി.എം.എ പുരസ്കാരം ആലപ്പുഴ ജില്ലാ കളക്‌ടർ അലക്‌സ് വർഗീസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. വി.എം.എ സെക്രട്ടറി ജനറൽ അഡ്വ.പി. വേണു, പി.രാജേന്ദ്രപ്രസാദ്, ഡോ.എൻ.കെ ശശിധരൻ, എം.എൻ പ്രസാദ്, എം.രാജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News