Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്റെ കേരളം പ്രദർശന - വിപണനമേള വ്യാഴാഴ്ച മുതൽ നാഗമ്പടത്ത്

24 Apr 2025 14:01 IST

CN Remya

Share News :

കോട്ടയം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദർശന -വിപണനമേള 24 മുതൽ 30 വരെ നാഗമ്പടം മൈതാനത്തു നടക്കും. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 24ന് വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്ത് സഹകരണം -തുറമുഖം -ദേവസ്വം വകുപ്പു മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി 24ന് ഉച്ചകഴിഞ്ഞ് 2.30 ന് തിരുനക്കര മൈതനാത്തു നിന്നാരംഭിച്ച് നാഗമ്പടം മൈതാനത്ത് ഘോഷയാത്ര സമാപിക്കും.

 33 സർക്കാർ വകുപ്പുകളും സ്‌പോർട്‌സ് കൗൺസിൽ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിവർ സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കും.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ദീപശിഖയേന്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ദീപശിഖ കൈമാറും. വിവിധയിനം കലാരൂപങ്ങൾ, കായികയിന പ്രദർശനം, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കും.

മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ -സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്.

ഏന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഏപ്രിൽ 30

വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്തു നടക്കും. സമ്മേളനം ഉദ്ഘാടനവും പുരസ്‌കാരവിതരണവും സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

Follow us on :

More in Related News