Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 20:19 IST
Share News :
കോട്ടയം കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷ്യമേളയിൽ തിരക്കേറുന്നു. വ്യത്യസ്തമാർന്ന രുചി വിഭവങ്ങളാൽ സമൃദ്ധമായ മേളയിൽ കോട്ടയത്തിന്‍റെ സ്വന്തം കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം 'ഏഷ്യാഡും' താരങ്ങളാണ്. കോഴിക്കോടൻ രുചി വിഭവങ്ങളും ഇവിടെയിടം പിടിച്ചിട്ടുണ്ട്. 8000 സ്ക്വയർ ഫീറ്റിൽ ഒരേസമയം 260ഓളം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. പത്ത് സ്റ്റാളുകളിലായി വിവിധ തരം പായസങ്ങൾ, സ്നാക്സുകൾ, ബിരിയാണികൾ, ചിക്കൻ വിഭവങ്ങൾ എന്നിവയും ലഭ്യമാണ്. നാഗമ്പടം മൈതാനത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ നാടൻ രുചികൾക്കും പ്രിയമേറും. കരിഞ്ജീരകകോഴി മുതൽ മുതൽ അട്ടപ്പാടിയിലെ വനസുന്ദരി വരെ വിഭവങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 13 സ്റ്റാളുകളിലായി
വിവിധ തരം പായസങ്ങളായ പരിപ്പും പൈനാപ്പിൾ പായസവും കൂട്ടി കഴിക്കാൻ ലൈവ് ബോളിയും ഉൾപ്പടെ ഫുഡ് കോർട്ടിന്റെ ആകർഷണങ്ങളാണ്. ജ്യൂസുകൾ
മലബാർ സ്നാക്സ്, ഫിഷ് ബിരിയാണി, വിഴിഞ്ഞം ചിക്കൻ പൊരിച്ചത്, നെയ്പത്തിരി,
പാൽകപ്പ ബീഫ്, ചിക്കൻ കറി, താറാവ് റോസ്റ്റ്, കള്ളപ്പം, പാലപ്പം എന്നിവയാണ് മറ്റ് വിഭവങ്ങൾ. ഫുഡ് കോർട്ടിനൊപ്പം ഉൽപന്ന പ്രദർശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യമേളയിൽ ഹിറ്റായി വനസുന്ദരി ചിക്കൻ. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേളയിലാണ് ഇത്തവണയും കാടിറങ്ങി വനസുന്ദരി എത്തിയത്. രുചി മാത്രമല്ല വനസുന്ദരിയുടെ സവിശേഷത, ആരോഗ്യപരമായ ഗുണങ്ങളുമാണ്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി തയ്യാർ. കുടുംബശ്രീയുടെ വൻ ഹിറ്റായ വനസുന്ദരി ഇത്തവണയും മേളയെ കീഴടക്കും.
ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന എൻറെ കേരളം പ്രദർശന വിപണനം മേളയിൽ രുചികളുടെ വേറിട്ട മാതൃക ഒരുക്കുകയാണ് കുടുംബശ്രീ. നാഗമ്പടം മൈതാനിയിൽ 69000 ചതുരശ്ര അടിയുള്ള പന്തലിലെ പ്രദർശനം 30 വരെ തുടരും. ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക് എന്നിവയും മേളയിലുണ്ട്. ദിവസവും വൈകിട്ട് ആറു മുതൽ പത്തുവരെ കലാപരിപാടികൾ നടക്കും
Follow us on :
Tags:
More in Related News
Please select your location.