Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ വലിയപാന നാളെ

24 Apr 2025 20:54 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കീഴൂർ ഭഗവതി

ക്ഷേത്രത്തിലെ വലിയപാന നാളെ നടക്കും. ഇന്നു ചെറിയ പാന നടന്നു. പാരമ്പര്യവും തനിമയും ഭക്തിയും ഇഴ ചേരുന്ന കീഴൂർ പാന ഉത്സവം ഒരു ദേശത്തിൻ്റെയാകെ സമർപ്പണമാണ്.

പാനയുടെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വലിയ പാന. ദാരികനാകുന്ന തിന്മയ്ക്കു മേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണു വലിയ പാനയുടെ സാരാംശം.

കീഴൂർ, പുഴിക്കോൽ, മാന്നാർ, വെള്ളാശേരി കരകളിൽ നിന്നുള്ളവരാണു പാനയിൽ പ ങ്കെടുക്കുന്നത്. ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമയത്ത് പരമശിവൻ നിയോ ഗിക്കുന്ന പടയാളികളാണു പാനക്കാർ.

ശിവന്റെ ഭൂതഗണങ്ങളായ ഇവർ പടയാളികളുടെ വേഷം ധരിച്ചാണ് എത്തുന്നത്.

പ്രത്യേക രീതിയിൽ ഉടുത്തു കെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടയാണ് ഇവരുടെ വരവ്. ചെത്തിമിനുക്കിയ പാലക്കൊമ്പിൻ്റെ മുകൾ വശത്തു ദ്വാരമുണ്ടാക്കി അതിൽ 60 തെങ്ങിൻപൂവ് തിരുകിവച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉ പയോഗിക്കുന്നത്.പാനക്കാർക്കു പാനക്കുറ്റി

നൽകുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. പാനയുണ്ണി എറിഞ്ഞു നൽകുന്ന പാനക്കുറ്റി സ്വീകരിച്ചവർ ക്ഷേത്രമുറ്റത്ത് പ്രത്യേക ചുവടുകൾ വയ്ക്കും. ഇതെല്ലാം മേളത്തിന്റെ അകമ്പടിയോടെ ദേവിയെ വണങ്ങി ദാരികനെ അന്വേഷിക്കലാണ്.

ഒടുവിൽ പാനയമ്പലത്തിൽ തുള്ളി ദേവിയെ വലംവയ്ക്കും ദാരികനെ അന്വേഷിച്ചു കണ്ടെ ത്തിയില്ല എന്നാണു വിശ്വാസം. തുടർന്ന് പാനപ്പുരയിലെ ദേവിക്കു മുന്നിൽ പാനക്കുറ്റി പുജിച്ച് പാനയുണ്ണി കൈമാറും.

ആയുധവുമായി പാനക്കാർ ദാരികനെ അന്വേഷിച്ച് പ്രത്യേക താളക്രമത്തിൽ ക്ഷേത്രത്തിനു ചുറ്റും നടക്കും. ഉച്ചയോടെ ഇത് അവസാനിക്കും. തുടർന്ന് പാനക്കുറ്റിയേന്തിയ പാനക്കാർ പാന വരമ്പിലേക്ക് പോകും.ഏറെ താമസിയാതെ ദാരികൻ പിടിയിലാകും. ദാരിക വേഷദാരിയായ ഒരാളെ ആർത്തട്ടഹസിച്ച് പാനക്കാർ ചാടിലേറ്റും. തുടർന്ന് ദാരികനെ ദേവിക്കു മുൻപിൽ കാഴ്‌ച വയ്ക്കും.

ശരീരത്തിൽ ചുണ്ട് കൊത്തി പ്രതീകാത്മകമായി ചോര വീഴ്ത്തി ദാരിക നിഗ്രഹത്തിന്റെ ചടങ്ങുകളെ അനുസ്മരിച്ച് ഗുരുതി നടക്കും.

Follow us on :

More in Related News