Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 19:42 IST
Share News :
വെള്ളാഞ്ചിറ • ഫാത്തിമമാത പള്ളിയിൽ ഇടവക മധ്യസ്‌ഥയായ ഫാത്തിമാതയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിനു സെൻ്റ് ജയിംസ് ആശുപത്രി ഡയറക്‌ടർ ഫാ.ആൻ്റോ ആലപ്പാടൻ കൊടി ഉയർത്തി. പ്രസുദേന്തി വാഴ്ച, കുർബാന എന്നിവ നടത്തി. വികാരി ഫാ.ആൻ്റോ പാണാടൻ നേതൃത്വം നൽകി.
നാളെയാണ് അമ്പു തിരുനാൾ.. മാർപാപ്പയുടെ സംസ്‌കാരം നടക്കുന്ന കാരണം ലളിതമായാണു ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. 6.30നു ലദീഞ്ഞ്, നൊവേന, പന്തലിലേയ്ക്കു രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, കുർബാന, 6നു സെൻ്റ് ജോസഫ്‌സ് കപ്പേളയിലും 6.30നു സെൻ്റ് ആന്റണീസ് കപ്പേളയിലും ലദീഞ്ഞ്.
ഞായർ 6.30നും 10.30നും 4നും കുർബാന, 4.30നു പ്രദക്ഷിണം, 7നു പ്രദക്ഷിണം പള്ളിയിൽ സമാപനം, തുടർന്നു വാനിൽ വർണമഴ, കൊച്ചിൻ കലാഭവൻ ഗാനമേള.
28നു അങ്ങാടി അമ്പ് അഘോഷിക്കും. വൈകിട്ട് 7നു അമ്പ് പ്രദക്ഷിണം കപ്പേളകളിൽ നിന്ന് ആരംഭിക്കും. 10ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ സമാപിക്കുമെന്നു ഭാരവാഹികളായ തോമസ് പുന്നേലിപ്പറമ്പിൽ, ജനറൽ കൺവീനർ സജീഷ് അരിക്കാടൻ, പബ്ലിസിറ്റി കൺവീനർ മാർട്ടിൻ തോമസ്, ജോയിൻ്റ് കൺവീനർ എഡ്‌വിൻ പോൾ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.