Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2025 22:45 IST
Share News :
പാറത്തോട്: പാറത്തോട്ടില്‍ മഴക്കാല പൂര്‍വ്വ മുന്നരുക്കങ്ങള്‍ക്ക് തുടക്കമായി.രോഗങ്ങള്‍ പടരാന്‍ സാധ്യത ഏറിയിരിക്കുന്നതിനാല്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുതക്താഭിമുഖ്യത്തിലാണ് മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പദ്ധതികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈഡേ ദിനാചരണം സ്‌കൂളുകളില്‍ വെളളിയാഴ്ചയും ശിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളില്‍ നടത്തണം.ഡങ്കുപനി, എലിപ്പനി ,മുണ്ടിനീര് എന്നിവ കൂടുതലവായി കണ്ടുവരുന്നതു സംബന്ധിച്ചു യോഗത്തില്‍ ചര്‍ച്ചടെയ്തു.വാര്‍ഡുതല ആരോഗ്യ പോഷണസമിതികള്‍ ഏപ്രില്‍ 30നകംചേരാനും ശുചിത്വനമാപ്പിങ്ങും വാര്‍ഡ് തലപദ്ധതികളും തയ്യാറാക്കും.കൊതുകുജന്യരോഗങ്ങള്‍,ജലജന്യ രോഗങ്ങള്‍ എന്നിവയുടെ നിയന്ത്രണം ബോധവത്ക്കരണംസ്‌പ്രേയിങ്, ഫോഗിങ്ങ്,ഉറവിട നശീകരണം,സാമൂഹിക മാധ്യമ പ്രവര്‍ത്തനങ്ങള്‍എന്നിവ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി േെഹല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ അവതരിപ്പിച്ചു.ആരോഗ്യ ജാഗ്രത2025അടിസ്ഥാനമാക്കി തയ്യാറാക്കിയ കര്‍മ്മ പദ്ദതിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാര്‍ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്,മുഖ്യ പ്രഭാഷണം നടത്തി.അംഗങ്ങളായ ഡയസ്‌കോക്കാട്ട്,ആന്റണി ജോസഫ്,ഷാലിമ്മജെയിംസ്,ഏലിയാമ്മ ജോസഫ്,ബീനജോസഫ്,കെ.പി.സുജിലാല്‍, കെ.യു.അലിയാര്‍, സുമിന അലിയാര്‍, എന്നിവര്‍ പങ്കെടുത്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നന്ദിയും പറഞ്ഞു പബ്ലിക് ഹെല്‍ത്ത നഴ്‌സ് കെ.എസ്.ബിന്ദു നേതൃത്വം നല്‍കി..
Follow us on :
More in Related News
Please select your location.