Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 10:40 IST
Share News :
മസ്‌കറ്റ്: ഒമാനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മഹ്‌മൂദ് അൽ ഹസാനി (65) നിര്യാതനായി. മഹ്‌മൂദ് അൽ ഹസാനിയുടെ വിയോഗം ഒമാനിലെ മാധ്യമ മേഖലക്ക് തീരാനഷ്ട്ടമാണെന്ന് സമൂഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ജനപ്രിയ നടൻ, എഴുത്തുകാരൻ, സംവിധായകൻ, റേഡിയോ ശ്രോതാക്കളുടെ ഹൃദയം കവർന്ന ശബ്ദത്തിന്റെ ഉടമ എന്നീ നിലകളിൽ മഹ്‌മൂദ് അൽ ഹസാനി പ്രശസ്‌തനായിരുന്നു.
മത്രയിൽ ജനിച്ച മഹ്‌മൂദ് അൽ ഹസാനി 1990കളിലാണ് തൻ്റെ മാധ്യമ പ്രവർത്തന കരിയർ ആംരഭിക്കുന്നത്. റേഡിയോയിലായിരുന്നു തുടക്കം. എഴുത്തുകാരൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ കഴിവ്തെളിയിച്ച അദേഹം പിന്നീട് ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.
കുട്ടിക്കാലം മുതൽ തന്നെ സർഗാത്മക മനസ്‌കതയുള്ള മഹ്മൂദ്, നേതൃപാടവത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും ലക്ഷണങ്ങൾ ആദ്യകാലങ്ങളിൽ തന്നെ പ്രകടിപ്പിച്ചിരുന്നുവെന്ന് ബാല്യകാല സുഹൃത്ത് മുർതദ അൽ ലവാതി അനുസ്മരിച്ചു.
തന്റെ ജന്മ സ്ഥലമായ മത്രയെ ഒരുവികാരമായായിരുന്നു മഹ്‌മൂദ് അൽ ഹസാനി കൊണ്ടുനടന്നിരുന്നത്. അവസാന വർഷങ്ങളിലായി തൻ്റെ പ്രിയപ്പെട്ട മത്രയെക്കുറിച്ചുള്ള ഒരു യൂട്യൂബ് പരമ്പരയുടെ പണിപ്പുരയിലായിരുന്നു. മഹ്‌മൂദ് അൽ ഹസാനിയുടെ വിയോഗം ഒമാനിലെ മാധ്യമ മേഖലക്ക് തീരാനഷ്ടമാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.