Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 12:17 IST
Share News :
കോഴിക്കോട് : യാത്രാ ബസിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ എന്ന രാസലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫൽ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവർക്കാണ്, വടകര അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ്, 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും പാർട്ടിയും ചേർന്ന് 31.12.2022 ആം തീയതി പുലർച്ചെ 4.30 മണിക്കാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വന്ന ബസിൽ നിന്ന് പ്രതികളെ പിടികൂടിയത്. 51.116 ഗ്രാം മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ. ടി രാഗേഷ്, സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി.പി ജനാർദ്ദനൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ഷിബു .പി.എൽ എന്നിവർ കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ശ്രീ. വി.കെ ജോർജ് ഹാജരായി.
Follow us on :
More in Related News
Please select your location.