Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറു വയസുകാരൻ്റെ മൃതദേഹം ദുരുഹ സാഹചര്യത്തിൽ തോട്ടിൽ നിന്നും കണ്ടെത്തി.

10 Apr 2025 22:51 IST

WILSON MECHERY

Share News :


മാള:ആറു വയസുകാരൻ്റെ മൃതദേഹം ദുരുഹ സാഹചര്യത്തിൽ തോട്ടിൽ നിന്നും കണ്ടെത്തി.കുഴൂർ തിരുമുക്കുളത്താണ് സംഭവം. തിരുമുകുളം മഞ്ഞളി വീട്ടിൽ അജീഷിൻ്റെ മകൻ അബേൽ(6)നെയാണ് ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തീട്ടുണ്ട്. ഇയാളൊടൊപ്പം കുട്ടിയെ കണ്ടതായ നാട്ടുകാരുടെ മൊഴി തുടർന്നാണിത്.വ്യാഴാഴ്ച വൈകിട്ട് ആണ് കുട്ടിയെ കാണാതായത്.വീട്ടുകാർ ഉടൻ മാള പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസും ഫയർ ഫോഴ്സും ചേർന്ന തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.തിരുമുകുളം വീടിനു സമീപത്ത് സ്വർണ്ണ പള്ള പാടശേഖരത്തിനടുത്ത് റോഡിന്റെ ഭാഗത്ത്‌ ആണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് പറയുന്നു.

Follow us on :

More in Related News