Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശമമാരുടെ രാപ്പകൽ സമര യാത്ര: ജന ആധിപത്യം ജനങ്ങളെ ഓർമ്മിപ്പിക്കാൻ - ജോസഫ് സി മാത്യു.

14 May 2025 10:39 IST

UNNICHEKKU .M

Share News :

മുക്കം: ജനാധിപത്യ സമൂഹത്തിലെ ജനങ്ങളുടെ 'ആധിപത്യം' ജനങ്ങളെ ഓർമിപ്പിക്കാനാണ്  സമര യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു.ആശമാരുടെ രാപകൽ സമരയാത്രയുടെ കോഴിക്കോട് ജില്ലയിലെ ഒന്നാം ദിവസ പര്യാനത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ യാത്രയുടെ പ്രധാന ഉദ്ദേശം ഓണറേറിയം വർദ്ധിപ്പിക്കണം എന്ന് മാത്രമല്ല,തങ്ങളെ മനുഷ്യനായി കൂടെ കാണണമെന്നുള്ള ആവശ്യമാണ്.അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിൻ്റെ ഈ ആവശ്യങ്ങളോട് 

അവജ്ഞ കാണിക്കുകയാണ് സർക്കാർ.

 കോഴിക്കോട് ഇന്ന് സർക്കാരിന്റെ നാലാം വാർഷികാഘോഷം നടക്കുകയാണ്.പറഞ്ഞതെല്ലാം ശരിയാക്കി എന്ന് പറയാനാണ് ആഘോഷം. എന്നാൽ ഒന്നും ശരിയാക്കിയിട്ടില്ല എന്നതാണ് വസ്തുത.അത് വാർഷികാഘോഷമല്ല , കൊള്ളയാണ്. ജനങ്ങൾ ഇതിനെ ചോദ്യം ചെയ്തില്ലെങ്കിൽ ഈ നാളിതുവരെ നേടിയെടുത്ത നേട്ടങ്ങൾ നമ്മൾക്ക് അടിയറവ് വയ്ക്കേണ്ടിവരും.ഇടതുപക്ഷ അവകാശങ്ങൾക്ക് വേണ്ടി നമ്മുടെ മുന്നിൽ നിന്ന് പൊരുതാം എന്ന് വാക്ക് തന്നവർ നമ്മളെ വഞ്ചിക്കുകയാണ്.ആ വഞ്ചനയുടെ ആഘോഷത്തെ ജനം തിരിച്ചറിയണം - അദ്ദേഹം പറഞ്ഞു.


യാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ധുവിനെ സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പൊന്നാടയണിയിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ, യു ഡി എഫ് കൺവീനൻ രഞ്ജിത്,മുസ്‌ലിം ലീഗ് നേതാവ് കെ ഉസ്മാൻ ,കോൺഗ്രസ് നേതാവ് കെ എം അപ്പുകുഞ്ഞൻ, ആർ എം പി ഐ നേതാവ് ചന്ദ്രാംഗതൻ, സി എം പി ജില്ലാ സെക്രട്ടറി അഷ്റഫ് കായിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രമ്യ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി,മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഉണ്ണികൃഷ്ണൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ്,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ വിശ്വൻ,എസ് യു സി ഐ (കമ്യൂണിസ്റ്റ് ) നേതാവ് പി കെ തോമസ്,അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന നേതാവ് ഷീല,

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലിക്കുന്നത്ത് എന്നിവർ സംസാരിച്ചു.


 താമരശ്ശേരിയിൽ നിന്നാംരംഭിച്ച പര്യടനം

ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഗിരീഷ് കുമാർ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി സി ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ, 

മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ സരസ്വതി,സ്വാഗത സംഘം ജില്ലാ വൈസ് ചെയർമാൻ എൻ വി ബാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ വി പി സുഹറ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസിമുദ്ദീൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീജ ദിലീപ്, ഓമശ്ശേരി പഞ്ചായത്ത് മെമ്പർ രാധാമണി, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിന്നമ്മ ജോർജ്, ആർ എം പി ഐ നേതാവ് സാജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഹുസൈൻ,ആം ആദ്മി പാർട്ടി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ബാവൻകുട്ടി, സി എം പി നേതാവ് ടി എം എ ഹമീദ് എന്നിവർ സംസാരിച്ചു.

യാത്രയ്ക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ .അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ച യോഗത്തിൽകൊടുവള്ളി സ്വാഗത സംഘം കൺവീനർ ഹസീന, ക്യാപ്റ്റൻ എം എ ബിന്ദു ,നഗരസഭ വൈസ് ചെയർപേഴ്സൺ വി.സി നൂർജഹാൻ, സി എം പി നേതാവ് ടി എം എ ഹമീദ്, എസ് യു സി ഐക്രമ്യൂണിസ്റ്റ്) നേതാവ് ഡോ എം ജ്യോതിരാജ്, സ്വാഗത സംഘം ജില്ലാ വൈസ് ചെയർമാൻ എൻ വി ബാലകൃഷ്ണൻ,വൈസ് ചെയർപേഴ്സൺ കെ പി സുഹറ, ആശാ വർക്കർ സി സി മിനി,

കൊടുവള്ളി യുഡിഎഫ് കൺവീനർ സി പി റസാഖ്, മുസ്‌ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് വി. കെ അബ്ദുഹാജി,വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ശാന്തമ്മ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി കെ ജലീൽ,എസ്ടിയു നേതാവ് ആർ വി റഷീദ്,അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡൻ്റ് സി ഷീബ, മഹിളാ കോൺഗ്രസ് നേതാവ് ഗിരിജ,ആ ർ എം പി ഐ നേതാവ് അജീഷ്, കെ എസ് യു നേതാവ് ഫിലിപ് , എന്നിവർ സംസാരിച്ചു


നരിക്കുനിയിൽ നൽകിയ സ്വീകരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. യാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഹാരമണിയിച്ചു സ്വീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സുനിൽകുമാർ,ആശാ വർക്കർ ശ്യാമള , മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ജൗഹർ പൂമംഗലം, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം, കോൺഗ്രസ് നേതാവ് പി ഐ വാസുദേവൻ നമ്പൂതിരി,സ്വാഗതസംഘം ജില്ലാ വൈസ് ചെയർപേഴ്സൺ വി പി സുഹറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല,കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി റോസമ്മ, സമാജ് വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, എസ് യു സി ഐ കമ്യൂണിസ്റ്റ് നേതാവ് കേശവൻ കോപ്പറ്റ,പാഠശാല സാംസ്കാരിക കൂട്ടായ്മ പ്രതിനിധി എം എം സദാനന്ദൻ, പഞ്ചായത്ത് മെമ്പർ സുബൈദ കൂട്ടത്തൽകണ്ടി, കോൺഗ്രസ് നേതാവ് ഇബ്രാഹിം മാസ്റ്റർ, മുസ്‌ലീം ലീഗ് നേതാവ് ജാഫർ അരീക്കൽ എന്നിവർ സംസാരിച്ചു.മാവൂരിൽ നടന്ന സമാപന സമ്മേളനത്തിന് ശേഷം മാവൂർ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങി


ഇന്ന് (ബുധൻ )ബാലുശ്ശേരിയിൽ രാവിലെ 9 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനം 

എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.വീരാൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.11 മണിയിലെ പേരാമ്പ്രയിൽ നടക്കുന്ന സ്വീകരണം പ്രശസ്ത കവി കെ ടി സൂപ്പി ഉദ്ഘാടനം ചെയ്യും.തുടർന്ന് സമരയത്ര 3 മണിക്ക് കുറ്റ്യാടിയിൽ എത്തിച്ചേരും.രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു

സ്വീകരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് 4.30 യ്ക്ക് നാദാപുരത്ത് യാത്ര എത്തി ചേരും.

വടകരയിൽ വൈകിട്ട് 5 .30 യ്ക്ക് 

നടക്കുന്ന കോഴിക്കോട് ജില്ലയിലെ രണ്ടാം ദിവസ സമാപനം കെ കെ രമ എംഎൽഎ

ഉദ്ഘാടനം ചെയ്യും. തുടർന്ന് ആശമാർ

വടകര ബസ് സ്റ്റാൻ്റിൽ അന്തിയുറങ്ങും.

Follow us on :

More in Related News