Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഡി.ബി കോളേജിൻ്റെ 60-ാം വാർഷികാഘോഷം; 'കൂടിയാട്ടം - സോദാഹരണ ഏകദിന ശിൽപശാല' സംഘടിപ്പിച്ചു.

04 Dec 2025 23:21 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്കൃത-മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 'കൂടിയാട്ടം - സോദാഹരണ ഏകദിന ശിൽപശാല' സംഘടിപ്പിച്ചു. മഹാത്മഗാന്ധി സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗം ഡോ. പി പത്മനാഭപിള്ള ശിൽപശാല ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. അനിത അധ്യക്ഷത വഹിച്ചു. 

തുടർന്ന് പ്രശസ്‌ത കൂടിയാട്ട കലാകാരിയും അധ്യാപികയുമായ ഡോ. ഉഷാ നങ്ങ്യാരുടെയും ആതിരയുടെയും നേതൃത്വത്തിൽ സോദാഹരണ ക്ലാസ്സും നങ്ങ്യാർ കൂത്തും അരങ്ങേറി. വിദ്യാർഥികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News