Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാംഗ്ലൂരിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് കോഴിക്കോട് സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും മരിച്ചു

08 Aug 2026 09:41 IST

NewsDelivery

Share News :

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിഡദിക്ക് സമീപം അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ് ആണ് ബസ് ഡ്രൈവർ. ചേവായൂർ സ്വദേശി അരുൺ ആണ് കണ്ടക്ടർ. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

മൈസൂർ–ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മഴയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തെ വലിയ സൈൻ ബോർഡ് കമാനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ സൈൻ ബോർഡ് തകർന്നുവീഴുകയും ബസ് ഒരു വശത്തേക്ക് മറിയുകയുമായിരുന്നു.

ബെംഗളൂരുവിൽ നിന്ന് ഏകദേശം 30–40 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റി.

അപകടവിവരമറിഞ്ഞ് വയനാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടസമയത്ത് സമീപത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

Follow us on :

More in Related News