Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ മൂട്ട് കോർട്ട് മത്സരംആഗസ്റ്റ് 14 മുതൽ കോഴിക്കോട് ഗവ. ലോ കോളേജിൽ

11 Aug 2026 11:59 IST

NewsDelivery

Share News :

കോഴിക്കോട്: കേരളത്തിന്റെ നിയമ വൈജ്ഞാനിക വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ്, രത്ന സിംഗ് മെമ്മോറിയൽ 10-ാമത് നാഷണൽ മൂട്ട് കോർട്ട് കോമ്പറ്റിഷന് ഒരുങ്ങുന്നു.

ആഗസ്റ്റ് 14, 15, 16 തീയതികളിലായി നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം നിയമ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം. രത്ന സിംഗിന്റെ സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തിൽ ടൈറ്റിൽ ജേതാക്കളാകുന്ന നിയമ വിദ്യാർത്ഥികളെ രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് കാത്തിരിക്കുന്നത്.

മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം. ടി. രവികുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പൂർവവിദ്യാർത്ഥി കൂടിയാണ് ജസ്റ്റിസ് എം. ടി. രവികുമാർ

നിയമ വിദ്യാർത്ഥികൾക്കിടയിൽ നിയമ വൈജ്ഞാനികവും ഗവേഷണപരവുമായ കഴിവുകൾ വളർത്തുന്നതിന് ലക്ഷ്യമിടുന്ന മത്സരത്തിന്റെ അവസാന ഘട്ടം ഭരണഘടനാ ബെഞ്ചിന്റെ മാതൃകയിൽ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ചാണ് വിലയിരുത്തുക എന്നതും മത്സരത്തിന്റെ പ്രധാന സവിശേഷതയാണ്.

സമാപന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ വിദ്യുത് കെ. എസ്., അഡ്വ. ഷഹീർ സിംഗ് എം., അധ്യാപകൻ മുഹമ്മദ് ഷഹ്സാദ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഏബൽ എബ്രഹാം, മൂട്ട് ക്ലബ് സെക്രട്ടറി അശ്വിനി എ. എസ്., പ്രോഗ്രാം കൺവീനർ ജിതിൻ ജെ. ചെമ്മോത്ത്, യൂനിയൻ വൈസ് ചെയർമാൻ അമൃത സി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News