Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 08:57 IST
Share News :
കോഴിക്കോട്- ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിഞ്ഞത്. ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ബാസിലിനായുള്ള തെരച്ചിൽ തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.