Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷത്തിലധികം രൂപ കവർന്ന കേസിലെ പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി

16 Jun 2026 10:25 IST

R mohandas

Share News :

ചാത്തന്നൂർ.:കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷത്തിലധികം രൂപ കവർന്ന കേസിലെ പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി

 

 കഴിഞ്ഞ ഏപ്രിൽ 26ന് പുലർച്ചെ 12.45നായിരുന്നു കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള 'സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനി' എന്ന സുഗന്ധവ്യഞ്ജന മൊത്തവിൽപ്പനശാലയിൽ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്തുകയറിയ പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ബില്ലിംഗ് ക്യാഷ് ട്രേയിൽ നിന്ന് 3 ലക്ഷവും കവരുകയായിരുന്നു. കടയുടെ ഷട്ടറും സി.സി ടി.വി യും നശിപ്പിച്ചതിൽ 25,000 രൂപയുടെ നഷ്ടവുമുണ്ടായി. രാവിലെ ജീവനക്കാർ കടതുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ​സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇരുവരും സംസ്ഥാനം വിട്ടതിനാൽ പിടികൂടാനായില്ല. 


 എ.സി.പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ ആർ.സജീവ്, എസ്.ഐമാരായ എസ്.സന്ദീപ്, ജഗ്മോഹൻ ദത്തൻ, അതുൽകൃഷ്ണ, ഷൈജു, സി.പി.ഒമാരായ അനീഷ്, അജയകുമാർ, ദേവജിത്ത്, മുരുകേഷ്, ആർ. അനീഷ്, ബിനു, ശ്യാം, അൻഷാദ്, സുജിത്ത്, ഹരികൃഷ്ണൻ എന്നിവരും ഡാൻസാഫ് സംഘവും ചേർന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


 പിന്നീട് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ 25 പേരടങ്ങിയ സംഘം വ്യാപക തെരച്ചിൽ നടത്തി. ഇതിനിടെ നിയമസഹായം തേടാനായി പ്രതികൾ കൊല്ലത്തേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് കളക്ടറേറ്റ് പരിസരത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസ് ശനിയാഴ്ച ഇവരെ പിടികൂടുകയായിരുന്നു. ഈസ്റ്റ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


പണം ധൂർത്തടിച്ചെന്ന് പ്രതികൾ


മാസങ്ങൾക്ക് മുമ്പ് ചിന്നക്കടയിലുള്ള 'അയ്യപ്പ ബാംഗിൾസ്' എന്ന സ്ഥാപനത്തിൽ നിന്ന് 6 ലക്ഷം രൂപ കവർന്നതും ഇവർ തന്നെയാണെന്ന് പൊലീസ് പറയുന്നു. പിടിയിലായെങ്കിലും പണം മുഴുവൻ തീർന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. ജാമ്യത്തിൽ കഴിയവേയാണ് പ്രതികൾ വീണ്ടും മോഷണം നടത്തിയത്. ബംഗളുരു, ഗോവ എന്നിവിടങ്ങളിലേക്ക് കടന്ന പ്രതികൾ അവിടെ കാറും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു. മോഷണപ്പണത്തിൽ വാങ്ങിയ കാറിലാണ് കൊല്ലത്ത് എത്തിയത്..


Follow us on :

More in Related News