Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 10:59 IST
Share News :
ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടനും പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയിലെ എംഎന്‍എം ആസ്ഥാനത്ത് കമല്‍ ഹാസന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാടിന്റെ ചരിത്രപരമായ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഭാഷാ പ്രശ്നങ്ങളെ നിസ്സാരമായി കാണുന്നവര്‍ക്ക് കമല്‍ ഹാസന്‍ മുന്നറിയിപ്പും നല്‍കി.
‘ഒരു ഭാഷയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ചവരാണ് തമിഴര്‍. അതുകൊണ്ട് അക്കാര്യത്തില്‍ കളിക്കാന്‍ നില്‍ക്കരുത്. കുട്ടികള്‍ക്ക് പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു. പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന തനിക്കെതിരായ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു.
‘ഞാന്‍ വളരെ വൈകി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുകൊണ്ടുതന്നെ എനിക്ക് പരാജയം തോന്നുന്നുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു,’ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കുമെന്നും അടുത്ത വര്‍ഷം അത് സംസ്ഥാന നിയമസഭയില്‍ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. അവരുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ന് തങ്ങള്‍ക്ക് 8 വയസ്സായി, ഒരു കുട്ടിയെപ്പോലെ വളര്‍ന്നുവരുന്നു. ഈ വര്‍ഷം പാര്‍ലമെന്റില്‍ തങ്ങളുടെ ശബ്ദം കേള്‍ക്കും. അടുത്ത വര്‍ഷം നിയമസഭയില്‍ ശബ്ദം പ്രതിഫലിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
Follow us on :
Tags:
Please select your location.