Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ് അംബാസഡർമാർക്ക് പരിശീലനം നൽകി

10 Mar 2026 20:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപി(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ)ന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളജ് വിദ്യാർഥികളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട സ്വീപ് അംബാസഡർമാർക്ക് ആദ്യഘട്ടപരിശീലനം നൽകി. ജില്ലയിലെ 28 കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്.

കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സ്വീപ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, പാലാ വരണാധികാരി സജിത് നാസർ എന്നിവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ സ്വീപ് അംബാസഡർമാരുടെ നേതൃത്വത്തിൽ ക്യാമ്പസുകളിൽ നടക്കും. 18 വയസ്സ് പൂർത്തിയായ എല്ലാവരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുവേണ്ട സഹായങ്ങൾ സ്വീപ് അംബാസഡർമാരുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ, പുതിയ പരിഷ്‌കരണങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ എന്നിവയേക്കുറിച്ചും സ്വീപ് അംബാസഡർമാർക്ക് അവബോധം നൽകി.

ഇലക്ടറൽ റോൾ തയ്യാറാക്കുന്ന വിധം, വോട്ടിംഗ്, കൗണ്ടിംഗ് എന്നിവയുടെ സുതാര്യത, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലും അംബാസഡർമാർക്ക് പ്രത്യേക പരിശീലനം നൽകും.





Follow us on :

More in Related News