Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സപ്ലൈകോ താലൂക്ക് തല ക്രിസ്‌മസ് - പുതുവൽസര ഫെയർ പ്രവർത്തനം ആരംഭിച്ചു.

23 Dec 2025 19:05 IST

santhosh sharma.v

Share News :

വൈക്കം: സപ്ലൈകോ വൈക്കം

ഡിപ്പോയുടെ നേതൃത്വത്തിൽ താലൂക്ക് തല ക്രിസ്‌മസ് -പുതുവൽസര ഫെയർ തുടങ്ങി.കച്ചേരിക്കവല ബസ്റ്റോപ്പിന് സമീപം സപ്ലൈകോയിൽ ആരംഭിച്ച ഫെയറിൻ്റെ ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവ്വഹിച്ചു. എം.കെ. രവിന്ദ്രൻ, ഡിപ്പോ മാനേജർ സി.കെ. ശാലിനി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 23 മുതൽ ജനുവരി 1 വരെയാണ് ഫെയർ. 13 ഇന സബ്സിഡി സാധനങ്ങൾക്കൊപ്പം മറ്റ് ബ്രാൻ്റഡ് ഉത്പ്പന്നങ്ങൾ വിപണി വിലയേക്കാൾ 5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ഫെയറിൽ ലഭിക്കും. 

Follow us on :

More in Related News