Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 14:40 IST
Share News :
മലപ്പുറം : ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ വ്യക്തിത്വ വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വേനൽമഴ' അവധിക്കാല പരിപാടിയുടെ ഭാഗമായുള്ള 'ശലഭസംഗമം' സമാപിച്ചു. കുട്ടികളിലെ കഴിവുകളെ പുറത്തെടുക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി ) നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കിയത്.
കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക, സമൂഹവുമായി കൂടുതൽ ഇടപെടാൻ കുട്ടികളെ പ്രാപ്തരാക്കുക, സ്ഥാപന പരിധിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന കുട്ടികളുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരിക, സംഘടിത പ്രവർത്തന ശേഷി വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ എ. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. എ. സതീഷ്, പി. പ്രസന്ന, യുവത കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അബ്ദുനാസർ, തവനൂർ ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ടി. സൈനബ, എൻട്രി ഹോം മാനേജർ വി. ശ്രുതി എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അടുക്കത്ത്, പി.ഷറഫുന്നീസ, പി.കെ. ഷിജി, ഹമീദ് ഷറവാണി, ഫിസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.