Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

24 Mar 2026 20:49 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പൊയ്യയില്‍ മുരിക്കിന്‍പുറത്ത്  

നിരഞ്ജന്‍ എസ്. രമേഷ് (23) ആണ് മരിച്ചത്.  ഞായറാഴ്ച രാത്രി എട്ടരക്ക്  നെച്ചൂളിയിലാണ് അപകടം. ഗുരുതര പരിക്കേറ്റ നിരഞ്ജനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട്  നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിയാണ്. പിതാവ്: രമേശന്‍ (എ.പി. ബാലകൃഷ്ണപിള്ള ജുവല്ലറി) മാതാവ്: സോണിയ(മാപ്സ്  ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്). സഹോദരന്‍: അഭിനവ് എസ്. രമേശ്. സംസ്കാരം 2026 മാർച്ച് 25 രാവിലെ 11.30 ന് വീട്ടുവളപ്പിൽ

Follow us on :

More in Related News