Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.കെ.സോമൻ സപ്‌തതി ആഘോഷം നടത്തി

23 Mar 2025 18:05 IST

WILSON MECHERY

Share News :


ചാലക്കുടി : എനർജി കൺസർവേഷൻ സൊസൈറ്റി സംസ്‌ഥാന പ്രസിഡന്റും ഗവ.ഐടിഐ മുൻ പ്രിൻസിപ്പലുമായ ഡോ.കെ.സോമൻ്റെ സപ്‌തതി ആഘോഷം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.

70-ാം വയസ്സിലും ചെറു യാത്രകൾക്കു സൈക്കിൾ ഉപയോഗിക്കുന്ന ഡോ.കെ സോമൻ 3 പതിറ്റാണ്ടായി എനർജി കൺസർവേഷൻ സൊസൈറ്റിയുടെ സജീവ പ്രവർത്തകനാണ്. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ റാലികൾ, ഊർജ സംരക്ഷണ സെമിനാറുകൾ, അവധിക്കാല ഊർജ പരിസ്ഥ‌ിതി ക്യാംപുകൾ, സ്‌കൂൾ-കോളജ് ക്ലബുകൾ, പാരമ്പര്യേതര ഊർജ വികസനത്തിനായി സോളർ, ബയോഗ്യാസ് എന്നിവയുടെ പ്രചാരണം മുതലായവയും നടത്തുന്നു. ഊർജ സംരക്ഷണ പ്രചാരണ പരിപാടികളുടെ ഭാഗമായി 'എനർജി മാമൻ', 'യുഗസംഗീതം' എന്നീ ഡോക്യുമെൻ്ററി ചിത്രങ്ങൾ നിർമിച്ചു. ചാലക്കുടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിൽ സോളർ പാനലുകൾ സ്‌ഥാപിക്കാൻ മുൻകയ്യെടുത്തു. ചാലക്കുടി മാർക്കറ്റിൽ സ്‌ഥാപിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നു പാചകവാതകം ശേഖരിച്ചു 12 സമീപ വീടുകളിൽ പാചകത്തിനുള്ള ഗ്യാസ് നൽകുന്ന പദ്ധതിക്ക് മുൻകയ്യെടുത്തു. ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയപ്പോൾ നഗരസഭയിൽ സംസ്‌ഥാന പ്ലാനിങ് ബോർഡ് കോഓർഡിനേറ്ററായി ചുമതലയേറ്റ് ഇപ്പോഴും സജീവ പ്രവർത്തകനായി തുടരുന്നു. ജില്ലയിലെ സാമൂഹിക പ്രവർത്തകർക്കുള്ള പൗലോസ് താക്കോൽക്കാരൻ അവാർഡ്, 2002, 2005, 2012 വർഷങ്ങളിലെ സംസ്‌ഥാന ഊർജ സംരക്ഷണ വ്യക്‌തിഗത അവാർഡുകൾ, 2013ലെ റിന്യൂവബിൾ എനർജി വിഷയത്തിൽ ദി ഓപ്പൺ ഇൻ്റർ നാഷനൽ യൂണിവേഴ്‌സിറ്റിയിൽ നിന്നു പിഎച്ച്ഡി, 2008ലെ റോട്ടറി വൊക്കേഷനൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, സിനിമാ സംവിധായകൻ സുന്ദർദാസ്, കാലിക്കറ്റ് സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ ഡോ.സി.സി.ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമാത്തിൽ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ജില്ലാ ഗവ.പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, സിപിഎം ഏരിയ സെക്രട്ടറി കെ.എ.എസ്.അശോകൻ, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.വർഗീസ് പാത്താടൻ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മുത്തേടൻ. എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എസ്‌എച്ച് കോളജ് പ്രിൻസിപ്പൽ സിസ്‌റ്റർ ഡോ. ഐറിൻ. സംഘാടക സമിതി ചെയർമാൻ വി.ജെ.ജോജി, വൈസ് ചെയർമാൻ ലാലുമോൻ ചാലക്കുടി, ജനറൽ കൺവീനർ കെ.വി. ജയരാമൻ, കൺവീനർ ബീന ഡേവിസ്, ചീഫ് കോ-ഓർഡിനേറ്റർ ബിജു കാതിക്കുടം, കൈരളി കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.വി.അശോകൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം സി.കെ.വിൻസന്റ്, റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ ട്രസ്‌റ്റ് പ്രസിഡൻ്റ് പോൾ പാറയിൽ, ഇസിഎസ് പബ്ലിക് റിലേഷൻസ് ഓഫിസർ സാൻ്റി മാത്യു. കനിവ് പ്രസിഡൻ്റ് എം.എൻ.ശശിധരൻ, കൊച്ചി ഇക്വിനോക്‌ട് മാനേജിങ് ഡയറക്‌ടർ സി ജയരാമൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News