Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 03:51 IST
Share News :
ദോഹ: ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് അലുംനി- ഖത്തര്‍ ഓണാഘോഷ പരിപാടികൾ ന്യൂ സലാത്തയിലെ 'സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ' വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.
ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
കോളേജ് അലുംനി പ്രസിഡന്റ് അഡ്വ: ജാഫർഖാന്റെ അധ്യക്ഷതയിൽ നടന്ന കലാ സാംസ്കാരിക പരിപാടിയിൽ മുഖ്യ അതിത്ഥിയായി ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ് , അലുംനി അഡ്വവൈസറി മെമ്പറൂം മുൻ ഐ സി സി, ഐസിബിഫ് പ്രസിഡന്റുമായ ബാബുരാജ് ,സിമി രാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രഷറർ നജീബ്, അലുംനി എസ്ക്യൂട്ടീവ് മെമ്പർമാരായ അബുബക്കർ, ഹനീഫ പുളിക്കൽ,നവാസ്,റഫീഖ്, ഷെജിൽ മൂസ,അഡ്വ: സബീന അക്ബർ, അഷ്‌റഫ് ഉസ്മാൻ, അലുമിനി മുൻ സെക്രട്ടറി യൂനസ് ഹംസ പലയൂർ, ഹേമലതാ മറ്റു അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസ്തുത കുടുംബസംഗമത്തിൽ അലുംനി മെമ്പർ നാജിറ,സിമി എന്നിവരുടെ നേതൃത്തിൽ കുടുംബ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികളും, ഖത്തരിലെ പ്രശസ്ത കലാകാരി ആര്‍ട്ടിസ്റ്റ് മാരുടെ സംഗീത ഡാൻസ് പരിപാടികള്‍ സംഘടിപ്പിച്ചു ,
ഓണാഘോഷ പരിപാടിയിൽ ബുഷ്മോൻ സ്വാഗതവും അലുംനി ജനറൽ സെക്രട്ടറി ജയ നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.
Follow us on :
Tags:
Please select your location.