Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൃഹാതുരത്വം ഉണർത്തി സോഹാർ നവചേതന ഓണാഘോഷം സംഘടിപ്പിച്ചു

08 Oct 2024 17:49 IST

- MOHAMED YASEEN

Share News :

സോഹാർ: സോഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന വൈവിദ്ധ്യമാർന്ന ഓണാഘോഷം സംഘടിപ്പിച്ചു.

സൊഹാർ തരീഫിലെ ഫാം ഹൌസിൽ നടന്ന പരിപാടി സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ഒത്തു​ചേരലായി മാറി രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണൻ, സെക്രട്ടറി അനീഷ് എറാടത്ത്, പ്രോഗ്രാം കോർഡിനേറ്റർമാരായ ഹുബൈസ് ലത്തീഫ്, മിഥുൻ രവി, ഗീത കണ്ണൻ, സാമൂഹ്യ പ്രവർത്തകൻ റഫീഖ് പറമ്പത്ത് എന്നിവർ ഭദ്രദീപം കൊളുത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉത്ഘാടനം ചെയ്തു.  

സോഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ അടക്കം നിരവധി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും തയാറാക്കിയ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യയും​ മനോഹരമായ പൂക്കളവും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.  

താലപ്പൊലിയോടെ തുടങ്ങിയ ഓണാഘോഷം നവചേതനയുടെ കുടുംബങ്ങളും മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച തിരുവാതിര, നൃത്തം, ഓണപ്പാട്ടുകൾ എന്നിങ്ങനെയുള്ള വിവിധ കലാരൂപങ്ങൾ ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടി. അഫ്രിദയുടെയും പ്രവീണിന്റെയും നേതൃത്വത്തിൽ നടത്തിയ വടംവലി കാണികളിൽ ആവേശം വിതച്ചു. വനിതകൾ തമ്മിലും കുട്ടികൾ തമ്മിലും വടംവലി മത്സരം അരങ്ങേറി. കസേര കളി, നാരങ്ങ സ്പൂൺ മത്സരം, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കൊണ്ട് പങ്കെടുത്തവർക്ക് ഗൃഹാതുരത്വം ഉണർത്തികൊണ്ടാണ് വൈകീട്ട് പരിപാടി അവസാനിച്ചത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News