Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യലിസ്റ്റുകൾ സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടി: കെ. ലോഹ്യ

28 Mar 2026 11:42 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: സാമൂഹികമായ അസമത്വങ്ങൾക്കെതിരെ പോരാട്ടം നയിച്ചതിൽ സോഷ്യലിസ്റ്റുകൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും

കൊഴുക്കല്ലൂർ പ്രദേശത്ത് ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരായ പോരിടങ്ങങ്ങളിൽ പുത്തലത്ത് രാഘവൻ നായരുടെ പങ്ക് വളരെ വലുതാണെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.


പുത്തലത്ത് രാഘവൻ നായരുടെ എട്ടാം ചരമ ദിനാചരണത്തിൻ്റെ ഭാഗമായി ആർ.ജെ.ഡി. കൊഴുക്കല്ലൂർ മേഖലാ കമ്മറ്റി കൊഴുക്കല്ലൂർ സമത സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവി ചെറുവത്ത് ആദ്ധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി ജില്ലാ ആക്ടിണ്ട് പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.ഇ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി.കെ.ശ്രീധരൻ മാസ്റ്റർ, പി. ബാലൻ മാസ്റ്റർ , ജസ്‌ല കൊമ്മിലേരി , വി പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്,, വി.പി ഷാജി, പി.കെ.രതീഷ് ,ലികേഷ് എന്നിവർ സംസാരിച്ചു.

   കാലത്ത് ശവകുടത്തിൽ നടന്ന പുഷ്പാർച്ചനക്ക് നിഷാദ് പൊന്നം കണ്ടി, അമൽ ആസാദ്, കെ.എം. ബാലൻ, ബി.ടി.സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News